പത്തനംതിട്ട : ശബരിമലയില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. ആര്.എസ്.എസ് പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ് ആര്.കുറുപ്പിനെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത് ഇയാളെ ജാമ്യത്തില്‍ വിട്ടു
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഏറെ വിവാദമായ സംഭവമായിരുന്നു സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച വ്യാജ ചിത്രം. ഇരുമുടിക്കെട്ടും അയ്യപ്പ വിഗ്രഹവുമായി നില്ക്കുന്ന രാജേഷിന്റെ നെഞ്ചില്‍ കാക്കി പാന്റസും ബൂട്ടും ധരിച്ച കാല് ചവിട്ടുന്ന ചിത്രവും ഇതേ വേഷത്തില്‍ നില്ക്കുന്ന രാജേഷിന്റെ കഴുത്തിനു നേരെ അരിവാള്‍ പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവുമാണ് ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ ഫെയ്സ്ബുക്കില്‍നിന്നു ചിത്രങ്ങള്‍ അപ്രത്യക്ഷമായി. ഡിവൈഎഫ്ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്.ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്കു നല്കിയ പരാതിയിലാണ് അറസ്റ്റ്.
ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിക്കാന്‍ ഇങ്ങനെ ചിത്രമെടുത്തു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണെന്നും വിവാദമായപ്പോള്‍ പിന്‍വലിച്ചെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു.
Post Your Comments