Latest NewsKerala

കബഡി ലീഗ് വിവരങ്ങള്‍ ഇനി വിരല്‍ തുമ്പില്‍; പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍

കബടി ലീഗുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും വളരെ എളുപ്പത്തില്‍ ആരാധകര്‍ക്കു ലഭ്യമാക്കുന്ന പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച് ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ ഇംഗ്ലീഷ് പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. ടീമുകളുടെ പോയിന്റ് നില, കളിക്കാരുടെ വിശദവിവരങ്ങള്‍, വരാന്‍ പോകുന്ന മത്സരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഈ ഫീച്ചര്‍ ഉപയോഗിച്ച് ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും അറിയാന്‍ സാധിക്കും.
കബഡി ലീഗിനെകുറിച്ച് തിരയുന്ന ഒരാള്‍ക്ക് മത്സരഫലത്തിനു പുറമേ അടുത്ത മത്സരങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍, മോസ്റ്റ് റീസന്റ് മാച്ചില്‍ അമര്‍ത്തിയാല്‍ കളിക്കാരുടെ പോയന്റ്, മൊത്തം സ്‌കോര്‍, കാണാന്‍ സാധിക്കാതെ വന്ന കളികളെ കുറിച്ചുള്ള വിവരങ്ങള്‍, ടീമുകളുടെ പോയിന്റ് നില, ഇഷ്ട ടീമുകളുടെ സാധ്യത തുടങ്ങി എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കും. ഈ സൗകര്യമുപയോഗിച്ച് ഒക്ടോബര്‍ ഏഴിന് ആരംഭിച്ച് 2019 ജനുവരി 5 വരെ നടക്കുന്ന പ്രോ കബഡി ലീഗിന്റെ എല്ലാ വിവരങ്ങളും പൂര്‍ണ്ണമായും കബഡി ആരാധകരിലെത്തും.
ഇന്ത്യന്‍ കബഡി ആരാധകര്‍ക്ക് കബഡിലീഗിനെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിലൂടെ ലഭ്യമാക്കുന്ന പുതിയ ഫീച്ചറില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.
Kabadi Ap

shortlink

Related Articles

Post Your Comments

Related Articles


Back to top button