KeralaLatest News

വൈദ്യുതി നിരക്ക് വർധിപ്പിക്കും

2017 ഏപ്രിലിലാണ് അവസാനം നിരക്ക് കൂട്ടിയത്

തിരുവനന്തപുരം:ചെറുകിട, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വന്‍ ബാദ്ധ്യതയുണ്ടാക്കുകയും വന്‍കിടക്കാര്‍ക്ക് ഇളവ് നല്‍കുകയും ചെയ്യും വിധം വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 95 പൈസ വരെ വര്‍ദ്ധിപ്പിക്കും. നിരക്ക് 8.5ശതമാനമാണ് കൂട്ടുന്നത്. ഇതിനൊപ്പം ഫിക്സഡ് ചാര്‍ജ് ഓരോ വര്‍ഷവും കൂട്ടാനും നിര്‍ദ്ദേശമുണ്ട്.50 മുതല്‍ 150 യൂണിറ്റ് വരെയുള്ളവര്‍ക്കാണ് വലിയ വര്‍ദ്ധന. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, രണ്ടുമാസത്തിനുള്ളില്‍ വര്‍ദ്ധന നടപ്പാക്കാനാണ് നീക്കം.

വരുന്ന നാല് വര്‍ഷം പ്രതീക്ഷിക്കുന്ന നഷ്‌ടത്തിന്റെ കണക്ക് റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചുകൊണ്ട് കെ. എസ്. ഇ. ബി ആവശ്യപ്പെട്ട വര്‍ദ്ധനയാണിത്.കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച്‌ 2022വരെയുള്ള നിരക്ക് നിശ്ചയിക്കാന്‍ ശ്രമിക്കുന്ന റെഗുലേറ്ററികമ്മിഷന്‍ ഇത് അംഗീകരിക്കാനാണ് സാദ്ധ്യത . 2017 ഏപ്രിലിലാണ് അവസാനം നിരക്ക് കൂട്ടിയത്.

വര്‍ദ്ധന ഇങ്ങനെ

100 യൂണിറ്റ് ഉപയോഗിക്കുന്ന ചെറുകിടക്കാര്‍ക്ക് നിലവിലെ 3.40 രൂപ 4.70 രൂപയായി കൂടും.

 500 യൂണിറ്റിന് മേല്‍ ഉപയോഗമുള്ള വന്‍കിടക്കാര്‍ക്ക് നിലവിലെ 7.50രൂപ 2021- 22 ആകുമ്ബോഴേക്കും 6.90ആയി കുറയും.

പ്രതിമാസ ഫിക്‌സഡ് ചാര്‍ജ്ജ് സിംഗിള്‍ ഫെയ്സിന് നിലവിലെ 30രൂപ ആദ്യം 35 ആയും പിന്നീട് 50 ആയി കൂടും

പൊതുവിഭാഗത്തിന്റെ 50 രൂപ 75 ആയും പിന്നീട് 100 ആയും കൂടും.

ത്രീ ഫെയ്സിന് കൂടില്ല

സാധാരണക്കാരുടെ വര്‍ദ്ധന

സ്ളാബ്…………….. നിലവില്‍ ……….2018-19 ……….2020-22

 0-50 യൂണിറ്റ് ……… 2.90 ……………3.50…………….. 3.45

 51-100 യൂണിറ്റ്…… 3.40 ……………4.20 ……………..4.70

101-150 യൂണിറ്റ്….. 4.50…………… 5.20………………5.45

നോണ്‍ ടെലസ്കോപ്പിക്ക്

 0 – 300 യൂണിറ്റ്…….. 5.50……………5.95……………..6.10

 0-350 യൂണിറ്റ്………. 6.20……………6.30……………..6.35

ബോര്‍ഡ് സമര്‍പ്പിച്ച നഷ്ടക്കണക്ക് (കോടിയില്‍ )​

 2018-19 – 1100.70

 2019-20 – 1399.05

 2020-21 – 2065.28

 2021-22 – 2518.92

2017 ല്‍ നടപ്പാക്കിയ വര്‍ദ്ധന

 50 യൂണിറ്റ് വരെ.. . 2.80 – 2.90

100 യൂണിറ്റ് വരെ… 3.20 – 3.40

150 യൂണിറ്റ് വരെ… 4.20 – 4.50

 200 യൂണിറ്റ് വരെ ..5.80 – 6.10

നോണ്‍ ടെലസ്കോപ്പിക്ക്

 300 യൂണിറ്റ് വരെ.. 5.00 – 5.50

 350 യൂണിറ്റ് വരെ ..5.70 – 6.20

ഫിക്സഡ് ചാര്‍ജ്ജും എനര്‍ജി ചാര്‍ജും

വൈദ്യുതി ബില്ലിന് രണ്ടുഭാഗങ്ങളുണ്ട്. ഫിക്സഡ് ചാര്‍ജും എനര്‍ജി ചാര്‍ജും. ഫിക്സഡ് ചാര്‍ജ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സിംഗിള്‍ ഫേസിന് 30 രൂപയും ത്രീഫെയ്സിന് 80 രൂപയുമാണ്. പൊതുവിഭാഗത്തില്‍ 50 രൂപയാണ്.

എനര്‍ജി ചാര്‍ജ് വൈദ്യുതി ഉപഭോഗവും വിവിധ വിഭാഗങ്ങളും അനുസരിച്ച്‌ വ്യത്യാസപ്പെടും. ഗാര്‍ഹികം, കാര്‍ഷികം, വാണിജ്യം, വ്യവസായം, ഹൈടെന്‍ഷന്‍, എക്‌സ്‌ട്രാ ഹൈടെന്‍ഷന്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേകം എനര്‍ജി ചാര്‍ജാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഉപയോഗത്തിന് അനുസരിച്ച്‌ നിരക്ക് വ്യത്യാസപ്പെടും. ഉദാഹരണത്തിന് മാസം 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നയാള്‍ക്ക് 50 യൂണിറ്റ് വരെ 2.90 രൂപ, 100 യൂണിറ്റ് വരെ 3.40 രൂപ, അതിന് മുകളില്‍ 4.50 രൂപ എന്നീ നിരക്കുകളില്‍ എനര്‍ജി ചാര്‍ജ് നല്‍കണം.

shortlink

Post Your Comments


Back to top button