KeralaLatest News

പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ രാജിവച്ചു

പാലക്കാട് : പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്കെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുന്നതിന് മുൻപായി കോൺഗ്രസ് കൗൺസിലർ രാജിവെച്ചു. കൗൺസിലർ വി.ശരവണനാണ് നാടകീയമായി നഗരസഭാംഗത്വം രാജിവെച്ചത്. ഇന്നു രാവിലെയാണു രാജിക്കത്ത് സെക്രട്ടറിക്കു കൈമാറിയത്.

സംസ്ഥാനത്ത് ബിജെപി ഭരണം നടക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. 52 അംഗ നഗരസഭയിൽ ബിജെപി 24, കോൺഗ്രസ് 13, മുസ്‌ലിം ലീഗ് 4, സിപിഎം 9, വെൽഫെയർ പാർട്ടി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണു കക്ഷിനില. അവിശ്വാസം പാസാകാൻ 27 അംഗങ്ങളുടെ പിന്തുണ വേണം.എന്നാൽ കോൺഗ്രസ് അംഗം രാജിവെച്ചതോടെ പിന്തുണ 26 ആയി. ഇതോടെ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button