Latest NewsKerala

മെഡിക്കല്‍ കോളേജുകളില്‍ കോമ്ബ്രിഹെന്‍സീവ് സ്‌ട്രോക്ക് സെന്ററുകള്‍ ആരംഭിക്കുന്നു

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍, മെഡിക്കല്‍ ന്യൂറോ, ന്യൂറോ സര്‍ജറി, ന്യൂറോ ഐ.സി.യു. എന്നീ സൗകര്യങ്ങളുള്ളവയാണ് സ്‌ട്രോക്ക് സെന്ററുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ കോമ്ബ്രിഹെന്‍സീവ് സ്‌ട്രോക്ക് സെന്ററുകള്‍ ഉടൻ ആരംഭിക്കും. (സ്ട്രോക്ക്) ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്സാ സൗകര്യമൊരുക്കുന്ന കോമ്ബ്രിഹെന്‍സീവ് സ്‌ട്രോക്ക് സെന്ററുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആണ് ആദ്യം തുടങ്ങുക. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്‌ട്രോക്ക് യൂണിറ്റ് നാളെ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിലവിലുള്ള സ്‌ട്രോക്ക് യൂണിറ്റ് വിപുലീകരിച്ച്‌ സമഗ്ര സ്‌ട്രോക്ക് സെന്ററാക്കും. സ്‌ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെ ചികിത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് സെന്ററില്‍ ഒരുക്കുന്നത്. രക്തം കട്ടപിടിച്ച്‌ തലച്ചോറിലേക്കുള്ള രക്തക്കുഴല്‍ അടയുകയോ പൊട്ടുകയോ ചെയ്യുമ്ബോഴാണ് സ്‌ട്രോക്കുണ്ടാകുന്നത്. ലോകത്ത് 80 ദശലക്ഷം ജനങ്ങള്‍ക്ക് സ്‌ട്രോക്ക് പിടിപെട്ടിട്ടുണ്ട്.

സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. അതിനാല്‍ മറ്റ് ആശുപത്രികളില്‍ പോയി സമയം കളയാതെ സ്‌ട്രോക്ക് സെന്ററുകളില്‍ തന്നെ പോകുവാന്‍ ശ്രമിക്കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍, മെഡിക്കല്‍ ന്യൂറോ, ന്യൂറോ സര്‍ജറി, ന്യൂറോ ഐ.സി.യു. എന്നീ സൗകര്യങ്ങളുള്ളവയാണ് സ്‌ട്രോക്ക് സെന്ററുകള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌ട്രോക്ക് സെന്റര്‍ ഹൈല്‍പ് ലൈന്‍ : 9946332963.

shortlink

Related Articles

Post Your Comments

Related Articles


Back to top button