ലോകത്തിന് ഭീഷണിയുയർത്തി ചൈനീസ് ഡ്രോണുകൾ രംഗത്ത്. ഒരേ സമയം16 മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള 6,000 മീറ്റര്‍ (19685 അടി) ഉയരത്തില്‍ നിന്നു പോലും ലക്ഷ്യത്തിലെത്താനുള്ള കഴിവ് ഈ ഡ്രോണുകൾക്കുണ്ട്. ചൈന പുറത്തുവിട്ട വീഡിയോയിലാണ് സിഎച്ച് 5 എന്ന് പേരിട്ടിരിക്കുന്ന് ഈ കില്ലർ ഡ്രോണിന്റെ വിവരങ്ങളുള്ളത്.
ഭൂമിയില്‍ ചലിക്കുന്നതും അല്ലാത്തതുമായ ലക്ഷ്യങ്ങളെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ചൈനയിലെ സുഹായില്‍ നടക്കാനിരിക്കുന്ന വമ്പന്‍ എയര്‍ഷോക്ക് മുന്നോടിയായാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മെയ് മാസത്തില്‍ ടിബറ്റന്‍ പ്രദേശത്തു നിന്നാണ് പരീക്ഷണ പറക്കല്‍ നടത്തിയതെന്നും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
സമുദ്ര നിരപ്പില്‍ നിന്നും 3500 മീറ്റര്‍(11482 അടി) ഉയരത്തിലുള്ള വിമാനത്താവളത്തില്‍ നിന്നാണ് സിഎച്ച് 5 ഡ്രോണ്‍ പറന്നുയര്‍ന്നത്. ചൈന അക്കാദമി ഓഫ് എയ്റോസ്‌പേസ് എയ്റോഡൈനാമിക്‌സാണ് ഈ കൊലയാളി ഡ്രോണ്‍ നിര്‍മിച്ചത്.
Post Your Comments