ഭോപ്പാല്‍•മധ്യപ്രദേശിലെ ബാര്‍വാനി ജില്ലയില്‍ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനിടെ സ്ഥാനാര്‍ത്ഥി മരിച്ചു. രാജ്പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ ദേവീസിങ് പട്ടേലാണ് തിങ്കളാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്.
മുമ്പ് ഹൃദയാഘാതം വന്നിട്ടുള്ള പട്ടേലിനെ തിങ്കളാഴ്ച്ച രാവിലെ വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ചികിത്സക്കിടെ മരണം സംഭവിച്ചെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായിയും ബിജെപി എക്സിക്യൂട്ടീവ് അംഗവുമായ ഓം സോണി പറഞ്ഞു.
നവംബര്‍ രണ്ടിന് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയില്‍ രാജ്പൂര്‍ (എസ്.ടി) സീറ്റില്‍ നിന്നാണ് പട്ടേല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ഉമാഭാരതി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു പട്ടേല്‍. പല തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട പട്ടേല്‍ 1990 ലാണ് അദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 1998, 2003, 2008 തെരഞ്ഞെടുപ്പുകളില്‍ രാജ്പുരില്‍ നിന്ന് മൂന്ന് തവണ വിജയിച്ച് നിയമസഭയിലെത്തി.
2003 ല്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബാലാ ബച്ചനായിരുന്നു ഇത്തവണയും ഇവിടെ എതിര്‍സ്ഥാനാര്‍ത്ഥി. 66 കാരാനായ പട്ടേലിന് ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്.
Post Your Comments