കണ്ണൂര്‍: പെന്‍ഷന്‍ വിതരണത്തിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പിന്മാറിയ സഹകരണ ബാങ്കുകളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കാനൊരുങ്ങി സഹകരണ വകുപ്പ്. ഈ ബാങ്കുകളുടെ ഇടപാടുകളും പണയപ്പണ്ടങ്ങളും വകുപ്പ് പരിശോധിക്കും.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ഏഴ് സഹകരണ ബാങ്കുകള്‍ പിന്മാറിയത്. മലപ്പുറം ജില്ലയിലെ ആറ് ബാങ്കുകളും കോട്ടയം ജില്ലയിലെ ഒരു ബാങ്കുമാണ് അവസാന നിമിഷം പിന്മാറിയത്. ഇതോടെ പെന്‍ഷന്‍ വിതരണം അവതാളത്തിലാകുമെന്ന ആശങ്കയുണ്ട്.
അതേസമയം കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അധികബാദ്ധ്യത കേരള ബാങ്ക് രൂപീകരണത്തിന് തടസമാകുമെന്ന കാരണമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കേരള ബാങ്ക് രൂപീകരിക്കുമ്പോൾ സഹകരണ ബാങ്കുകള്‍ക്ക് അധികബാധ്യത ഉണ്ടാകരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമുണ്ട്. അപ്രതീക്ഷിതമായി ബാങ്കുകള്‍ പിന്മാറിയതോടെ 11 ബാങ്കുകളെ പുതുതായി കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പരിഷ്കരിച്ച ഉത്തരവ് കഴിഞ്ഞദിവസമാണ് സഹകരണ വകുപ്പ് പുറത്തിറക്കിയത്.
Post Your Comments