Latest NewsIndia

രാജ്യത്തെ നാട്ടാനകളുടെ കണക്കെടുക്കണമെന്ന് സുപ്രീം കോടതി; ഉത്തരവിന് പിന്നിലെ കാരണമിതാണ്

ന്യൂഡല്‍ഹി: ആനകളെ നിയമപ്രകാരം സംരക്ഷിക്കണമെന്ന വിവിധ ഹര്‍ജികള്‍ പരിഗണിച്ച് രാജ്യത്തെ നാട്ടാനകളുടെ കണക്കെടുക്കണമെന്ന് സുപ്രീം കോടതി. ആനയുടമകള്‍ക്ക് ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഇല്ലെങ്കില്‍ നിയമപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ആനയുടമകളുടെ ഉടമസ്ഥാവകാശം പരിശോധിക്കാനും സംസ്ഥാനങ്ങളിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ നല്‍കുന്ന കണക്ക് ക്രോഡീകരിച്ച് നല്‍കാനും സുപ്രീം കോടതി കേന്ദ്ര പരിസ്ഥിതി സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പരമ്പരാഗതമായി സ്വത്തുള്ളവര്‍ക്ക് മാത്രമേ ആനയെ പരിപാലിക്കാന്‍ കഴിയൂ എന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ആനകളെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് ആനപ്രേമികളും ആനയുടമകളും കരുതുന്നത്.

ഒരു ആനക്ക് രണ്ടര ഏക്കര്‍ എന്ന കണക്കില്‍ സ്ഥലം വേണം, പാര്‍പ്പിക്കുന്ന സ്ഥലത്ത് ഒഴുകുന്ന നീര്‍ച്ചാല്‍ വേണം തുടങ്ങിയ വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. സംസ്ഥാനങ്ങളിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ ഡിസംബര്‍ 31 ന് മുന്‍പ് ആനകളുടെ കണക്കെടുക്കണമെന്നും വിവരങ്ങള്‍ ക്രോഡീകരിച്ച് ജനുവരി രണ്ടാം വാരത്തിന് മുന്‍പ് വനം പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button