തിരുവനന്തപുരം: കടലില്‍ നവംബര്‍ ആറിന് അതിശക്തമായ ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശക്തമായ കാറ്റ് വീശും : ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂന മര്‍ദ്ദത്തിന് സാധ്യതയുള്ളത്.. ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് നവംബര്‍ ആറിന് ന്യൂന മര്‍ദ്ദത്തിന് സാധ്യതയുണ്ടന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച്ച വരെ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങി ശ്രീലങ്ക കോമോറിന്‍ (കന്യാകുമാരിയുടെ ഭാഗത്തെ കടല്‍) മേഖലയിലൂടെ നീങ്ങുവാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല ഈ ഭാഗത്ത് മണിക്കൂറില്‍ 30 – 40 കിലോമീറ്റര്‍ മുതല്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. തെക്കു പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ചൊവ്വ, ബുധന്‍ ദിവസങ്ങളിലും കോമോറിന്‍ മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും ബുധന്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്കു പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോമോറിന്‍ മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും, ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും മത്സ്യബന്ധനത്തിനു പോകരുതെന്ന് എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഈ മേഖലയില്‍ മത്സ്യബന്ധനത്തിനു പോയവര്‍ ചൊവ്വാഴ്ചയ്ക്ക് മുമ്ബായി തിരിച്ചെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
Post Your Comments