KeralaLatest News

രാമായണയാത്രയുടെ പാക്കേജുമായി ഐ.ആര്‍.സി.ടി.സി

കൊച്ചി: രാമായണത്തിൽ പറയുന്ന പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ടൂര്‍ പാക്കേജുമായി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി). ശ്രീലങ്കയിലെ പുണ്യസ്ഥലങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.

ദാംബുള്ള, ട്രിങ്കോമാലി, കാന്‍ഡി, നുവാര ഏലിയ, കൊളംബോ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. രാമായണവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളായ മണവാരി, മുന്നീശ്വരം, റമ്ബോദ ഭക്ത ഹനുമാന്‍,ഗായ്രതി പീഠം, സീതാദേവി, ദിവുരുമ്പോല, കേലനിയ എന്നിവയും സന്ദര്‍ശിക്കും. തീര്‍ത്ഥാടനത്തിനൊപ്പം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂടി സന്ദര്‍ശിക്കും. ഒരാള്‍ക്ക് 45,904 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഡിസംബര്‍ 11 ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് 17 ന് മടങ്ങിവരുന്നതാണ് പാക്കേജ്. വിമാനത്തില്‍ ഇക്കോണിമി ക്ളാസ് ടിക്കറ്റ്, ത്രീ സ്റ്റാര്‍ ഹോട്ടലില്‍ താമസം, എ.സി വാഹനം, ഭക്ഷണം. വിസ ചാര്‍ജ്, യാത്ര ഇന്‍ഷുറന്‍സ് എന്നിവയും ഉള്‍പ്പെട്ടതാണ് പാക്കേജ്.

വരുന്ന ക്രിസ്‌തുമസിന് ഭാരത് ദര്‍ശന്‍ പാക്കേജ്

ക്രിസ്‌തുമസ് അവധിക്കാലത്ത് വേളാങ്കണ്ണി, പുതുച്ചേരി, വിശാഖപട്ടണം. പുരി, കൊല്‍ക്കത്ത എന്നിവ സന്ദര്‍ശിക്കുന്ന ഭാരത് ദര്‍ശന്‍ യാത്രക്കും ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 21 ന് പുറപ്പെട്ട് പത്തു ദിവസത്തിനു ശേഷം തിരിച്ചെത്തും. ടിക്കറ്റ് നിരക്ക് 9,450 രൂപയാണ്.

വിവരങ്ങള്‍ക്ക് ഫോണ്‍​: 9567863245 (തിരുവനന്തപുരം), 9746743047(കോഴിക്കോട്), 9567863241, 9567863242(കൊച്ചി).കൂടുതൽ വിവരങ്ങൾക്കായി www.irctctourism.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button