ന്യൂഡൽഹി : ഇന്ത്യൻ സുരക്ഷയെ സംബന്ധിക്കുന്ന നിർണായക ദൃശ്യങ്ങളും മറ്റുവിവരങ്ങളും പാക്കിസ്ഥാന് ചോർത്തി നൽകിയ ബിഎസ്എഫ് ജവാന് പിടിയിൽ. ഷെയ്ഖ് റിയാസുദ്ദീന്‍ എന്നയാളെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഎസ്എഫില്‍ ഓപറേറ്ററായിരുന്നു ഇയാൾ.
ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട്, ദേശീയ സുരക്ഷാനയം എന്നിവ അനുസരിച്ചുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പാക്കിസ്ഥാന് ഇന്റലിജന്റ്സ് ഏജന്‍സിക്ക് (ഐഎസ്എ) രാജ്യത്തെ സംബന്ധിക്കുന്ന തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയതായി പോലീസ് കണ്ടെത്തിയിരുന്നു.
അതിർത്തി മതിലുകളെ സംബന്ധിക്കുന്ന ദൃശ്യങ്ങള്‍, അതിര്‍ത്തിയിലെ റോഡുകള്‍ സംബന്ധിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും ബിഎസ്എഫ് യൂണിറ്റ് ഓഫീസര്‍മാരുടെ നമ്പറുകളും അടക്കമാണ് റിയാസുദ്ദീന്‍ പാക് ഐഎഐക്ക് കൈമാറിയത്. രണ്ട് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പ്രതിയിൽനിന്ന് കണ്ടെടുത്ത സിം കാര്‍ഡിന്റെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്. റിയാസുദ്ദീന്‍ വിവര കൈമാറ്റത്തിന് ഫേസ്ബുക്ക്, മെസെഞ്ചര്‍ എന്നിവയും ഉയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments