UAELatest News

യുഎഇയിലേക്ക് ഇത്തരം മരുന്നുകൾ കൊണ്ടുവരുന്നതിന് നിയന്ത്രണം

ഡോക്ടറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിച്ചാൽ ഒരുദിവസത്തിനുള്ളിൽ അനുമതിയും ലഭിക്കും

ദുബായ്: ലഹരിവസ്തുക്കൾ അടങ്ങിയ മരുന്നുകൾ, മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവ യുഎഇയിലേക്ക് കൊണ്ടുവരുന്നതിന് ഓൺലൈൻ അനുവാദം വാങ്ങണം. ഓൺലൈനിലൂടെ അനുവാദം തേടിയാൽ വിമാനത്താവളത്തിലെ പരിശോധനയ്ക്കുള്ള സമയം ലാഭിക്കാം. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിച്ചാൽ ഒരുദിവസത്തിനുള്ളിൽ അനുമതിയും ലഭിക്കും. ഈ സേവനം സൗജന്യമാണ്. സാധാരണ മരുന്നുകൾക്ക് അനുമതി ആവശ്യമില്ല. എന്നാൽ, കയ്യിൽ കരുതുന്ന മരുന്നിന്റെ അളവുമായി ബന്ധപ്പെട്ട് നിബന്ധന പാലിക്കണം.

യുഎഇയിൽ നിയന്ത്രണമില്ലാത്തവയാണെങ്കിൽ സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകൾ മൂന്നു മാസത്തേക്കുള്ളതു കൊണ്ടുവരാവുന്നതാണ്. നിയന്ത്രണമുള്ളവയാണെങ്കിൽ ഒരു മാസത്തേക്കുള്ളതും കരുതാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button