ചൈന : കാറുകള്‍ക്ക് പിന്നില്‍ ട്രക്ക് ഇടിച്ച് 14 മരണം. 44 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. വടക്കൻ ചൈനയിലെ ടോൾ ബൂത്തിൽ ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ടോള്‍ ബൂത്തിനു സമീപം കാത്തുകിടന്ന കാറുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു.സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസത്തിനുള്ളിൽ ചൈനയിലെ വിവിധ ഇടങ്ങളിൽ നടന്ന അപകടങ്ങളിൽ നിരവധി ആളുകൾ മരിക്കുകയുണ്ടായി. പടിഞ്ഞാറൻ നഗരമായ ചോങ്ഖിങ്ങിലെ ചൈനയിലെ യങ്സി നദിയിലേക്ക് ബസ് മറഞ്ഞു 15 പേർ മരിച്ചിരുന്നു.
Post Your Comments