തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം ശക്തിപ്രാപിച്ചു. ഈ മാസം ഏഴുവരെ സംസ്ഥാനത്ത് കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഡിസംബര്‍ പകുതിവരെ തുലാമഴ ലഭിക്കും. തുലാമഴ ശക്തമായതോടെ ഈ മാസം ഏഴിന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ഏഴുജില്ലകളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലാണ് കനത്ത മഴ പെയ്തത്. മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി.
Post Your Comments