ന്യൂഡൽഹി: ചെറുകിട വ്യവസായികള്‍ക്ക് ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 59 മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു കോടി രൂപ വരെ വായ്പ നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചു. ഇതിനു പുറമേ ചെറുകിട , ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള പന്ത്രണ്ടോളം നയങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട് .തന്റെ പ്രഖ്യാപനം സംരഭകര്‍ക്കുള്ള ദീപാവലി സമ്മാനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു .
ഇടത്തരം സംരംഭങ്ങള്‍ക്കായി 12 നയങ്ങള്‍ സര്‍ക്കാര്‍ കൊണ്ട് വന്നിട്ടുണ്ട് . ഇത് ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കുന്നത് എളുപ്പമാക്കും .കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും , ചെറുകിട സംരംഭങ്ങള്‍ കാരണമാണ് ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി മാറിയതെന്നും പ്രധാനമന്ത്രി പറഞ്ഞു .ജിഡിപിയുടെ 30% ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ നിന്നുമാണ് . 63 മില്യണ്‍ യൂണിറ്റുകളും , 111 മില്യണ്‍ ജീവനക്കാരും ഉള്‍പ്പെടുന്ന വ്യവസായ യൂണിറ്റുകളാണ് ഇതിലുള്‍പ്പെടുന്നത് .
നിര്‍മ്മാണ മേഖലയുടെ 45 ശതമാനവും കയറ്റുമതി മേഖലയുടെ 40 ശതമാനവും സംഭാവാന ചെയ്യുന്നതും ചെറുകിട ഇടത്തരം മേഖലയാണ് .ആവശ്യമായ വായ്പസഹായങ്ങള്‍ ലഭിക്കാത്തതാണ് ഈ മേഖല നേരിടുന്ന പ്രധാന പ്രശ്നം ഇത് കണക്കിലെടുത്താണ് വായ്പാനടപടികള്‍ ലഘൂകരിച്ച് 59 മിനിട്ടിനുള്ളില്‍ ലോണ്‍ നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു .
Post Your Comments