ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പത്തനംതിട്ടയെ മുട്ടി കുത്തിച്ച് വിജയം നേടി തിരുവനന്തപുരം. കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തിലാണ് തിരുവനന്തപുരം പത്തനം തിട്ടയെ തോല്‍പ്പിച്ചത്. നിജോയുടെ ഇരട്ട ഗോളാണ് തിരുവനന്തപുരത്തിനെ വിജയത്തിലേക്ക് ആനയിക്കുന്നതിന് കാരണമായത്. വിഗ്നേഷും വിജയിയും ആണ് തിരുവനന്തപുരത്തിനായി മറ്റ് ഗോളുകള്‍ നേടിയത്. ആദ്യ ഇരുപത്ത് ഏഴ് മിനുട്ടില്‍ തന്നെ തിരുവനന്തപുരം മൂന്ന് ഗോളുകള്‍ക്ക് പത്തനംതിട്ടയേക്കാള്‍ മുന്നില്‍ എത്തിയിരുന്നു. അടുത്ത് നടക്കുന്ന ക്വാര്‍ട്ടര്‍ ഫെെനലില്‍ തൃശൂരിനെയാണ് തിരുവനന്തപുരം നേരിടാന്‍ ഒരുങ്ങുന്നത്.
Post Your Comments