പത്തനംതിട്ട: പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിന് പ്രതികള്‍ ശ്രമിച്ചുവെന്നതിനാല്‍ ശബരിമല സ്ത്രീ പ്രവേശവുമായി ഉണ്ടായ അക്രമസംഭവങ്ങളില്‍ അറസ്റ്റിലായ 5 പേരുടെ ജാമ്യം കോടതി തളളി. പത്തനംതിട്ട ജില്ല സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. പ്രതികളായ ഷെെലേഷ്, ആനന്ദ്, അശ്വിന്‍, അഭിലാഷ്, കിരണ്‍ എന്നിവരുടെ ജാമ്യേപേക്ഷയാണ് ജഡ്‌ജി ജോണ്‍ കെ ഇല്ലിക്കാടന്‍ കേട്ട കേസില്‍ ജാമ്യം നിഷേധം ഉണ്ടായത്. ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് അത് തെറ്റായ സന്ദശം നല്‍കുമെന്ന് കോടതി നിരീക്ഷിച്ചു.
10 കെ.എസ്.ആര്‍.ടി.സി ബസുകളും 13 പൊലീസ് വാഹനങ്ങളും മാദ്ധ്യമപ്വര്‍ത്തകരെ ആക്രമിച്ച സംഭവത്തിലും അറസ്റ്റ് ചെയ്ത ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളാണ് ഇവര്‍. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു. നിയമം കെെയ്യിലെടുത്ത് വിളയാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി വ്യക്തമാക്കി.
Post Your Comments