ജിദ്ദ: സൗദി അറേബ്യയില്‍ കനത്ത മഴ. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. സൗദിയുടെ കിഴക്കന്‍ പ്രവിശ്യകളില്‍ തുടരുന്ന മഴ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കു കൂടി വ്യാപിച്ചതോടെ സൗദിയുടെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. . മക്ക, ജിദ്ദ, തായിഫ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഇടിയോടു കൂടിയ മഴ ലഭ്യമായിരുന്നു.അതേസമയം തെക്കന്‍ സൗദിയില്‍ ജിസാന്‍, നജ്‌റാന്‍, അബഹ തുടങ്ങിയ പട്ടണങ്ങളില്‍ സാമാന്യം നല്ല മഴ ലഭിച്ചു.
മക്കയിലും, മദീനയിലും ഇടിയോടു കൂടിയ മഴയാണ് ലഭിക്കുന്നത്. രാജ്യം ശൈത്യത്തിലേക്കു പ്രവേശിക്കുകയാണെന്ന സൂചനയാണ് കാലാവസ്ഥാ വ്യതിയാനം നല്‍കുന്നത്.ദീര്‍ഘ ദൂര യാത്രക്കാര്‍ക്കും, ചുരം വഴിയുള്ള യാത്രക്കാര്‍ക്കും മഴയുടെ വരവില്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്ന് വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ അറിയിപ്പുകളില്‍ പറഞ്ഞു.
Post Your Comments