കൊല്‍ക്കത്ത: ഒരുമിച്ചു പറന്ന രണ്ട് വിമാനങ്ങള്‍ നേര്‍ക്കു നേര്‍ എത്തി. വന്‍ ദുരന്തമുണ്ടാകുമായിരുന്ന സാഹചര്യത്തെ പൈലറ്റും എയര്‍ട്രാഫിക് കണ്‍ട്രോളും സമയോചിതമായ ഇടപെടലിലൂടെയാണ് ഒഴിവാക്കിയത്. ഇന്ത്യ-ബംഗ്ലാദേശ് വ്യോമാതിര്‍ത്തിയില്‍ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
രണ്ട് ഇന്‍ഡിഗോ വിമാനങ്ങളാണ് നേര്‍ക്കുനേര്‍ വന്നത്. ചെന്നൈയില്‍നിന്ന് ഗുവഹാട്ടിയിലേക്കും അവിടെ നിന്ന് കൊല്‍ക്കത്തയിലേയ്ക്കും പറന്ന വിമാനങ്ങളായിരുന്നു ഇവ. രണ്ട് വിമാനങ്ങളും ഒരേ ഉയരത്തില്‍ പറന്നതു കണ്ട കൊല്‍ക്കത്ത എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ സമയോചിതമായ ഇടപെടല്‍ പെട്ടെന്നു തന്നെ ദുരന്തം ഒഴിവാക്കാന്‍ സഹായകമായി. അതേസമയം ആത്മധൈര്യം കൈവിടാതെ ഗുവഹാട്ടി വിമാനത്തിലെ പൈലറ്റിന്റെ ഇടപെടലും വന്‍ അപകടം ഒഴിവാക്കി.
എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. സംഭവസമയത്ത് ഗുവഹാട്ടി വിമാനം 35000 അടിയിലും കൊല്‍ക്കത്ത വിമാനം 36000 അടി ഉയരത്തിലുമാണ് പറന്നിരുന്നത്. ഈ സമയം ംഗ്ലാദേശ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ കൊല്‍ക്കത്ത വിമാനത്തിന് താഴ്ന്നു പറക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനം 35000 അടിയിലേക്ക് താഴ്ന്നുപറന്നതോടെ ഇരു വിമാനങ്ങളും നേര്‍ക്കുനേര്‍ വരുകയായിരുന്നു. എന്നാല്‍ അപകടം മണത്ത കൊല്‍ക്കത്ത എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഗുവഹാട്ടി വിമാനത്തിന് ത്‌ഴ്ന്നു പറക്കാനുള്ള വ്യക്തമായ നിര്‍ദ്ദേശം നല്‍കിയതോടെയാണ് അപകടം ഒഴിവായത്.
Post Your Comments