Latest NewsBusiness

സെന്‍സെക്‌സ് പോയിന്റ് ഉയര്‍ന്നു ; നേട്ടം കൊയ്ത് ഓഹരിവിപണി

യുഎസ്‌ ചൈന വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകള്‍ക്ക് താത്‌കാലിക വിരാമമായത് ഓഹരി വിപണികള്‍ക്ക് ആഗോള തലത്തില്‍ കരുത്തേകി

മുംബൈ : നേട്ടം കൊയ്ത് ഓഹരിവിപണി. സെന്‍സെക്‌സ് 579.68 പോയിന്റ് ഉയര്‍ന്ന് 35,011.65ലും നിഫ്റ്റി 172.55 പോയിന്റ് നേട്ടത്തില്‍ 10,553ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ്‌ചൈന വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകള്‍ക്ക് താത്‌കാലിക വിരാമമായത് ഓഹരി വിപണികള്‍ക്ക് ആഗോള തലത്തില്‍ കരുത്തേകി.

ബിപിസിഎല്‍, മാരുതി സുസുകി, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ഐഒസി, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, ഐടിസി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ടെക് മഹീന്ദ്ര, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button