KeralaLatest News

ശബരിമല സംഘര്‍ഷം : ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് ഹെെക്കോടതി

കൊച്ചി:  സംഘര്‍ഷത്തില്‍ അറസ്റ്റിലായ അഭിഭാഷകന്‍റെ ജാമ്യഹര്‍ജി പരിഹണിക്കുന്ന അവസരത്തിലാണ് കോടതി സര്‍ക്കാരിനോട് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഹാജാരാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത് . പമ്പ , നിലക്കല്‍ എന്നിവടങ്ങളില്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിന് പ്രതിബന്ധം തീര്‍ക്കുന്നതിനായി വന്‍ പ്രക്ഷോഭമായിരുന്നു അരങ്ങേറിയത്. സംഘര്‍ഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയത് സിപിഎം ഗ്രൂപ്പുകള്‍ വഴിയാണെന്ന് ആരോപണം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ദൃശ്യങ്ങള്‍ തേടിയിരിക്കുന്നത്.അന്നേ ദിവസം സംഘര്‍ഷ സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാ ദൃശ്യ മാധ്യമങ്ങളേയും ഈ വിഷയവുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിക്കുന്നതിനായി സമീപിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button