കൊച്ചി: 96ാം വയസില്‍ നാലാം ക്ലാസ് പരീക്ഷ 98 മാര്‍ക്ക് നേടി പാസായ കാര്‍ത്യായനി അമ്മ കേരളത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ്. പഠിപ്പിസ്റ്റ് മുത്തശ്ശിയെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ. ഒപ്പം അമ്മൂമ്മയ്ക്കടുത്തിരുന്ന് പരീക്ഷയെഴുതിയ അപ്പൂപ്പനെയും സോഷ്യൽ മീഡിയ തിരയുന്നുണ്ട്. കാര്‍ത്യായനി അമ്മയുടെ പേപ്പറില്‍ നോക്കിയിരിക്കുന്ന അപ്പൂപ്പനെ സോഷ്യല്‍ മീഡിയ കളിയാക്കി വിളിച്ചത് കോപ്പിയടിക്കാരന്‍ അപ്പൂപ്പന്‍ എന്നായിരുന്നു. 88 മാർക്കോടെയാണ് ഈ അപ്പൂപ്പൻ പാസായത്.
അടുത്തിരുന്ന് കോപ്പിയടിച്ച ആ ഉഴപ്പന്‍ മുത്തശ്ശന്‍ ആരാണെന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം പറഞ്ഞ് മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ് മുത്തശ്ശി. അത് അപ്പൂപ്പനല്ല കാര്‍ത്യാനിയമ്മയുടെ മരുമകനാണ്. കാര്‍ത്യായനിയമ്മയുടെ സഹോദരിപുത്രിയുടെ ഭര്‍ത്താവാണ് രാമചന്ദ്രന്‍. പഠിപ്പിനോടുള്ള ഇഷ്ടം മൂലമാണ് രാമചന്ദ്രനും കാര്‍ത്യാനിയമ്മയുടെ ക്ലാസ്മേറ്റ് ആയത്. സാക്ഷരതാ മിഷന്‍ നടത്തിയ നാലാംക്ലാസ് തുല്യത പരീക്ഷയിലാണ് കാര്‍ത്യായനിയമ്മയും രാമചന്ദ്രനും താരങ്ങളായത്.
Post Your Comments