Latest NewsKeralaIndia

തിരഞ്ഞെടുപ്പ് അസാധുവാക്കാതെ, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുരേന്ദ്രന്‍ കോടതിയില്‍

മുന്നോട്ടുപോകാന്‍ തന്നെയാണ് സുരേന്ദ്രന്റെയും പാര്‍ട്ടിയുടെയും തീരുമാനം.

കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസില്‍ കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനം.പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഞ്ചേശ്വരത്തെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ. സുരേന്ദ്രന്‍ നല്‍കിയിട്ടുള്ള തിരഞ്ഞെടുപ്പു കേസുമായി മുന്നോട്ടു പോകാനാണ് ബിജെപി. നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കേസ് അനുകൂലമായാല്‍ അതൊരു വൻ വിജയമായിരിക്കുകയും ചെയ്യും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് ബിജെപി.ക്ക് മഞ്ചേശ്വരം കൈവിട്ടുപോയത്. കള്ളവോട്ട് ചൂണ്ടിക്കാട്ടിയാണ് കെ. സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ എതിര്‍ കക്ഷിയായ പി.ബി. അബ്ദുള്‍ റസാക് എംഎ‍ല്‍എ.യുടെ ദേഹവിയോഗത്തിന്റെ സാഹചര്യത്തില്‍ കേസ് ഇനിയും തുടരുന്നുണ്ടോ എന്ന ചോദ്യമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. മുന്നോട്ടുപോകാന്‍ തന്നെയാണ് സുരേന്ദ്രന്റെയും പാര്‍ട്ടിയുടെയും തീരുമാനം.

തിരഞ്ഞെടുപ്പ് അസാധുവാക്കലല്ല, തന്നെ വിജയിയായി പ്രഖ്യാപിക്കുക എന്നതാണ് ഹര്‍ജിയിലൂടെ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് അസാധുവാക്കലായിരുന്നു ഹര്‍ജിയുടെ ലക്ഷ്യമെങ്കില്‍ കേസിന്റെ പ്രസക്തി ഇല്ലാതാവുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button