കൊച്ചി: നവംബര്‍ രണ്ടിന് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം സ്വർണമോതിരം സമ്മാനം. നടന്‍ കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് നവംബർ രണ്ടിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിരം സമ്മാനം നല്‍കുമെന്ന് താരത്തിന്റെ ആരാധകർ അറിയിച്ചത്. ചാക്കോച്ചന്‍ ലൗവേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യുഎഇയുമാണ് ഇത്തരത്തിലൊരു സമ്മാനവുമായി എത്തിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്റെ സ്‌നേഹിതര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ചാരിറ്റി സംഘടനയാണ് ചാക്കോച്ചന്‍ ലൗവേഴ്‌സ്. പതിവുപോലെ രക്തദാനം, തെരുവില്‍ സൗജന്യ ഭക്ഷണം, അനാഥാലയ സന്ദര്‍ശനം എന്നീ പരിപാടികള്‍ക്ക് പുറമേയാണ് ഇത്തരത്തിലൊരു തീരുമാനം.
Post Your Comments