Latest NewsIndia

ഹജ്ജിന്റെ പുണ്യംതേടി ഇനി ഭിന്നശേഷിക്കാരും; നിയമഭേദഗതിയുമായി ഹൈക്കോടതി

ന്യൂഡല്‍ഹി: ഇനിമുതല്‍ ഭിന്നശേഷിക്കാര്‍ക്കും ഹജ്ജ്യാത്രികരാകാം. ഡല്‍ഹി ഹൈക്കോടതിയാണ് നിയമഭേദഗതി വരുത്തി ഉത്തരവിറക്കിയത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി നിലനിന്നിരുന്ന നിയമമാണ് ഭേദഗതിചെയ്തിരിക്കുന്നത്. കാന്‍സര്‍ പോലുള്ള ഗുരുതര അസുഖങ്ങള്‍ നേരിടുന്നവര്‍ക്ക് മാത്രമെ ഹജ്ജിന് പോകാന്‍ തടസ്സങ്ങളുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് ഐ എസ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സൗദിയിലെത്തുന്ന ഭിന്നശേഷിക്കാര്‍ ഭിക്ഷാടനത്തിനരയാക്കപ്പെടുമെന്ന ആശങ്കയിലാണ് ഇത്തരമൊരു നിരോധനം കൊണ്ടുവന്നത്. എന്നാല്‍ സൗദി അറേബ്യയില്‍ ഭിക്ഷാടനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button