കൊല്ലം: കുട്ടികളെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടാനമ്മയും അച്ഛനും അറസ്റ്റിൽ. പത്തനാപുരം പുന്നല സ്വദേശി ഷിബു രണ്ടാംഭാര്യ ശ്രിലത എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളും ഉണ്ട്. മൂന്ന് വയസ് പ്രായമുള്ള ഇളയകുട്ടി കിടക്കയില്‍ മുത്രമൊഴിച്ചു എന്ന് ആരോപിച്ച് രണ്ടാനമ്മയായ ശ്രിലത ചട്ടുകം കൊണ്ട് പൊള്ളിച്ച പാടുകളും ഉണ്ട്. കഴിഞ്ഞ ദിവസം പന്ത്രണ്ട് വയസുള്ള മകളെ വിറക് കൊള്ളികൊണ്ട് ഷിബു അടിക്കുന്ന്ത് നാട്ടുകാരും കണ്ടിരുന്നു.
ഇളയ കുട്ടിക്ക്എട്ട് ദിവസം പ്രായമുള്ളപ്പോഴാണ് ഷിബുവിന്‍റെ ആദ്യ ഭാര്യ മരിച്ചത്. തുടർന്ന് പ്രവാസിയുടെ ഭാര്യയായ ശ്രിലത ഷിബുവിനൊപ്പം താമസമായി. അന്നുമുതല്‍ തന്നെ കുട്ടികളെ ക്രുരമായി മർദ്ദിച്ച് തുടങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം ബന്ധുക്കളാണ് പോലീസിനെ അറിയിച്ചത്. അവർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിബുവിനെയും രണ്ടാംഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ബാലാവകാശ കമ്മിഷനും ഇവർക്ക് എതിരെ കേസെടുക്കാൻ നിർദ്ദേശിച്ചിടുണ്ട്.
Post Your Comments