ഗുവാഹത്തി: ആസാമില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പ്പില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സാദിയ ജില്ലയിലെ കെര്‍ബാരി ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രി 8.30യിലാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തില്‍ ഒരു കുടംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.കൂടാതെ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അഞ്ചുപേരെ ലോഹിത് നദിയുടെ തീരത്തു കൊണ്ടുവന്ന് നിര്‍ത്തിയശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി വിവരണം. അതേ സമയം ഉള്‍ഫ തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് ഉള്‍ഫ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് തീവ്രവാദികള്‍ ഒളിവില്‍ പോയി. സൈന്യം ആസാം-അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ഇവര്‍ക്കായുള്ള തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അപലപിച്ചു.
അതേസമയം കൊലപാതകങ്ങള്‍ക്ക് ദേശീയ പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധമുണ്ടോയെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചോദ്യം. എന്‍ആര്‍സി പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട ജനങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments