കൊല്ലം: കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടാംക്ലാസ്സുകാരിയുടെ ശരീരമാസകലം ചട്ടുകം ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് സംഭവം പുറത്തറിയിച്ച അധ്യാപികയെ സ്കൂളില്‍ നിന്നും പുറത്താക്കി. സ്കൂളിന്റെ പേര് കളങ്കപ്പെടുത്തി എന്ന് ആരോപിച്ചാണ് അധ്യാപിക ശ്രീജയെ സ്കൂളില്‍ നിന്നും പുറത്താക്കിയത്. കൊല്ലം തഴവയിലാണ് സംഭവം. ഒരാഴ്ച്ചയായി സ്കൂളില്‍ എത്താതിരുന്ന കുട്ടി കഴിഞ്ഞ ദിവസം സ്കൂളില്‍ എത്തി.
അസ്വസ്ഥ പ്രകടിപ്പിച്ചതൊടെ കുട്ടിയോടെ അധ്യാപകര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലുമടക്കം രണ്ടാനമ്മ പൊള്ളലേല്‍പ്പിച്ചിരുന്നു. കുട്ടിയുടെ പിതാവിന്റെ അറിവോടെയായിരുന്നു പീഡനം. സ്കൂള്‍ അധികൃതര്‍ എഇഒയെ വിവരമറിയിക്കുകയും, ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട ശേഷം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
Also Read : കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടാംക്ലാസ്സുകാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; രണ്ടാനമ്മയുടെ ക്രൂരപീഡനം ഇങ്ങനെ
കുട്ടിയുടെ രണ്ടാനമ്മയേയും പിതാവിനേയും കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടാനമ്മയുടെ നിരന്തര പീഡനംമൂലം ഡ്രൈവറായ പിതാവ് കുട്ടിയെ പലപ്പോഴും ജോലിയ്ക്ക് പോകുമ്പോള്‍ കൂടെ കൂട്ടാറുണ്ടെന്നും പറയപ്പെടുന്നു. കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ചുമതല ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.
Post Your Comments