തിരുനെല്‍വേലി കളക്ടടറേറ്റ് വളപ്പില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. 2017 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. കാശിധര്‍മം സ്വദേശികളായ ഇസൈക്കിമുത്തുവും ഭാര്യ സുബ്ബുലക്ഷ്മിയും അവരുടെ രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് ആത്മഹത്യ ചെയ്തത്. വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു അവര്‍ ജീവനൊടുക്കിയത്. സുബ്ബുലക്ഷ്മിയും കുട്ടികളും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഇസൈക്കിമുത്തു ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി.
സര്‍ക്കാറിന്റെ ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ തിരുനെല്‍വേലി സംഭവം വീണ്ടും ചര്‍ച്ചയായി മാറിയിരുന്നു. ഇതെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍. യഥാര്‍ഥ സംഭവം സിനിമയില്‍ ഉള്‍പ്പെടുത്തിയത് ഏറെ ആലോചിച്ചതിന് ശേഷമാണെന്നും വളരെ വൈകാരികമായാണ് താന്‍ അതിനെ സമീപിച്ചതെന്നും സര്‍ക്കാര്‍ സിനിമയുടെ സംവിധായകൻ മുരുഗദോസ് പറയുന്നു.
‘ആ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. നമ്മുടെ തലച്ചോറിനെ മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. തീ ശരീരത്തില്‍ മുഴുവന്‍ ആളിപ്പിടിച്ചപ്പോഴും അവര്‍ അനങ്ങാതെ നിന്ന കാഴ്ച എന്നെ ഇപ്പോഴും വേട്ടയാടുന്നു. അതുകൊണ്ടു തന്നെ ചിത്രീകരിക്കുന്ന സമയത്ത് അഭിനേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുമ്പോള്‍ ഞാന്‍ ഏറെ അസ്വസ്ഥനായിരുന്നു.
ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു. എനിക്ക് സങ്കടം നിയന്ത്രിക്കാനായില്ല. എന്റെ ക്രൂവിലുള്ളവരും കരയുന്നത് ഞാന്‍ കണ്ടു. പിന്നീട് ആരും പരസ്പരം സംസാരിക്കുന്നത് കണ്ടില്ല. സെറ്റില്‍ കടുത്ത നിശബ്ദത പരന്നിരുന്നു…
Post Your Comments