
തൃശൂര്‍: ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി സമരത്തിലേക്ക്.സിപിഎമ്മിന്‍റെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നാണ് ബിജെപിയുടെ ആരോപണം.എന്നാല്‍ ജീവൻലാലിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നുമാണ് സിപിഎമ്മിന്‍റെ വിശദീകരണം
തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ കെ യു അരുണൻ എംഎല്‍എയുടെ മുറിയില്‍ വെച്ച് ജീവൻലാല്‍ പീഡിപ്പിച്ചെന്ന പരാതി സെപ്തംബര്‍ നാലിനാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് നല്‍കിയത്.2 മാസമായിട്ടും ജീവൻലാലിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡിവൈഎഫ്ഐ നേതാവ് കൂടിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി സമരവുമായി രംഗത്തുവരുന്നത്. നാളെ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തും.
Post Your Comments