Latest NewsKerala

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയുമായി നാടുവിട്ട മെക്കാനിക്ക് ഒടുവില്‍ പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മുങ്ങി

രാജപുരം: പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയുമായി നാടുവിട്ട മെക്കാനിക്ക് ഒടുവില്‍ പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മുങ്ങി. ഇയാള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. പാണത്തൂരില്‍ നേരത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന ചെന്നൈയിലെ മണി എന്ന ഫിറ്റര്‍ മണി (30)ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെയും കൊണ്ടാണ് മണി നാടുവിട്ടത്.

തുടര്‍ന്ന് പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞതോടെ ചെന്നൈ പോലീസ് സ്റ്റേഷനു സമീപമെത്തിച്ച് മുങ്ങുകയായിരുന്നു. ഇയാളുടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയില്‍ ഉള്ളതായി വിവരം ലഭിച്ചത്. വിവരമറിഞ്ഞ് ചെന്നൈയിലെത്തിയ രാജപുരം പോലീസ് പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുകയും വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ മൊഴിയെടുക്കുകയും വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയശേഷം കോടതിയില്‍ ഹാജരാക്കി. കോടതി രഹസ്യമൊഴിയെടുത്ത ശേഷം പെണ്‍കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button