Latest NewsIndia

നരേന്ദ്ര മോദി ഗുജറാത്തിൽ ഗാന്ധിജിക്കു വേണ്ടി എന്തു ചെയ്തുവെന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി ശരത് എടത്തിൽ

സ്വാതന്ത്ര്യത്തിന്റെ 54 വർഷം കഴിഞ്ഞ് 2001 ൽ മോദി മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് ഗുജറാത്തിൽ 16 മുഖ്യമന്ത്രിമാരും ഇന്ത്യക്ക് 14 പ്രധാനമന്ത്രിമാരും വന്നു പോയി

സ്വാതന്ത്ര്യത്തിന്റെ 54 വർഷം കഴിഞ്ഞ് 2001 ൽ മോദി മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് ഗുജറാത്തിൽ 16 മുഖ്യമന്ത്രിമാരും ഇന്ത്യക്ക് 14 പ്രധാനമന്ത്രിമാരും വന്നു പോയിക്കഴിഞ്ഞിരുന്നു. എന്നാൽ ഗാന്ധിജിക്ക് വേണ്ടി ഇവരൊക്കെ എന്ത് ചെയ്തു എന്ന ചോദ്യത്തിന് ആർക്കും വ്യക്തമായ മറുപടിയില്ല. ആരും ആ ചോദ്യം ചോദിച്ചതുമില്ല . ഇനി നരേന്ദ്ര മോദി ഗുജറാത്തിൽ ഗാന്ധിജിക്കു വേണ്ടി എന്തു ചെയ്തു..? ഗാന്ധിജി ഇന്ത്യയെ മാന്തി പുണ്ണാക്കി എന്നു പറഞ്ഞ കമ്മികൾക്കുള്ള മറുപടിയല്ല. എല്ലാവരും അറിയേണ്ടതാണ് എന്നതുകൊണ്ട് പറയുന്നുവെന്ന് മാത്രം.

Image result for mahatma mandir gujarat

കറൻസിയുടെ മുകളിലും പോലീസ് സ്റ്റേഷനിലും തൂക്കിയിടാനും സർവകലാശാലകൾക്കും പൊതുനിരത്തുകൾക്കും പേരിടാനുമല്ലാതെ ആരും ഗാന്ധിജിയുടെ ഓർമ്മയെക്കുറിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല, സർദാർ പട്ടേൽ ഒഴികെ. 1950ൽ അദ്ദേഹം പോർബന്തറിൽ ഒരു സ്മാരകം പണിതത് നന്ദിയോടെ സ്മരിക്കുന്നു.

Image result for mahatma mandir gujarat

അതു കഴിഞ്ഞാൽ ഗാന്ധിജിയെ വിസ്മൃതിയുടെ പടു കുഴിയിലാഴ്ത്തിയതായിരുന്നു ചരിത്രം. എന്നാൽ നരേന്ദ്ര മോദിയുടെ മുഖ്യമന്ത്രി എന്ന നിലയിലുള്ള രണ്ടാമത്തെ ഊഴത്തിൽ അദ്ദേഹം ഗാന്ധിനഗറിൽ 34 ഏക്കർ ഭൂമിയിൽ ഗാന്ധിജിക്ക് ഒരു സ്മാരകം പണിതു.

Image result for mahatma mandir gujarat

മഹാത്മാ മന്ദിർ എന്നു പേരുമിട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ. ജപ്പാൻ പ്രധാനമന്ത്രിയെക്കൊണ്ട് സ്ഥലം സന്ദർശിപ്പിക്കുന്നതാണ് ചിത്രം. വൈബ്രന്റ് ഗുജറാത്ത് ഒക്കെ പ്പോലുള്ള അന്താരാഷ്ട്ര പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനങ്ങളുടെ വേദിയാണ് മഹാത്മാ മന്ദിർ. മോദി ഇതു ഉദ്ഘാടനം ചെയ്ത് പിന്നെയും 3 വർഷം കഴിഞ്ഞിട്ടാണ് സർദാർ പട്ടേലിന്റെ പ്രതിമയുടെ പണി തുടങ്ങിയത് എന്നതാണ് ശ്രദ്ധേയവും മഹനീയവുമായ കാര്യം.

Related image
ഇപ്പോൾ ഗുജറാത്തിന്റെയും ഭാരതത്തിന്റെയും അഭിമാനമാണ് ഗാന്ധി മന്ദിരവും പട്ടേൽ പ്രതിമയും. രണ്ടിനും മോദി വേണ്ടി വന്നു. ഉണ്ടാക്കാനും ഉദ്ഘാടനം ചെയ്യാനും.

ശരത്ത് എടത്തിൽ ( മുൻ നേവി ഉദ്യോഗസ്ഥൻ, വിദ്യാഭ്യാസ വികാസ കേന്ദ്രം – സ്റ്റേറ്റ് കോർഡിനേറ്റർ )

shortlink

Related Articles

Post Your Comments

Related Articles


Back to top button