തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അഗ്നിശമനസേന വിഭാഗം അറിയിച്ചിരുന്നു. 12 മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കുശേഷമാണ് തീ പൂര്‍ണമായും അണച്ചത്. സംഭവത്തില്‍ ആളപായമില്ല. നിര്‍മാണ യൂണിറ്റും ഗോഡൗണും പൂര്‍ണമായും അഗ്നിക്കിരയായി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്ന് സംശയിക്കുന്നതായി അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ പൂര്‍ണമായും അണച്ചതോടെ കെട്ടിടത്തിനുള്ളില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുമെന്ന് പോലീസും അറിയിച്ചു. 500 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിശമന സേനയ്ക്ക് ഏഴു മണിക്കൂര്‍ പ്രയത്നിക്കേണ്ടിവന്നു. ബുധനാഴ്ച രാത്രിയിലാണ് ഫാമിലി പ്ലാസ്റ്റിക് കന്പനിയുടെ നിര്‍മാണ യൂണിറ്റും ഗോഡൗണും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്.
Post Your Comments