ബെഗുസാരായ്: ബീഹാര്‍ മുന്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വര്‍മ്മയ്‌ക്കെതിരെ ആയുധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്തു. സംഭവത്തില്‍ ഇതുവരെ മഞ്ജു വര്‍മ്മയെ അറസ്റ്റ് ചെയ്യാത്തതില്‍ ബീഹാര്‍ സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായ രീതിയില്‍ ശാസിച്ചിരുന്നു. ഇന്നലെ മഞ്ജുവിനെതിരെ സബ് ഡിവിഷണല്‍ കോടതി ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് മഞ്ജു വര്‍മ്മ ഒളിവില്‍ പോവുകയായിരുന്നു. പോലീസ് തിരച്ചില്‍ ആരംഭിച്ചുവെങ്കിലും പ്രതിയെ ഇതുവരെ കണ്ടെത്തനായിട്ടില്ല.
ബീഹാറിലെ മുസാഫിര്‍പൂര്‍ അഭയ കേന്ദ്രത്തില്‍ 44 പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് മഞ്ജു വര്‍മ്മയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അവിടെ നിന്ന് 50 തോക്കുകള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ സംഭവത്തില്‍ മുഖ്യ പ്രതിയായ ബ്രീജേഷ് താക്കുറുമായി മഞ്ജു വര്‍മ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ്മയുടെ ബന്ധം പുറത്ത് വന്നതിന് പിന്നാലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്ന് ഇവര്‍ രാജി വെക്കുകയും ചെയ്തു.
Post Your Comments