
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയതിന് പിന്നാലെയുള്ള പത്രമാധ്യമങ്ങളുടെ നിലപാടിനെ പരിഹസിച്ച് മന്ത്രി എം എം മണി. ദേശാഭിമാനി, മാധ്യമം, ജനയുഗം എന്നീ പത്രങ്ങള്‍ മാത്രമാണ് വിഷയത്തില്‍ പ്രതികരിച്ചത്. മറ്റു പത്രമുത്തശ്ശിമാര്‍ക്ക് കേരളീയരുടെ അഭിമാനം ഒരു പ്രശ്‌നമല്ലെന്നായിരുന്നു ഫേസ്ബുക്കിലൂടെ മന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഒക്ടോബര്‍ 27 -നാണ് അമിത് ഷാ കേരളത്തില്‍ വന്ന് സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന് അട്ടഹസിച്ചത്. അതിനെപ്പറ്റി മലയാള പത്ര മാധ്യമങ്ങള്‍ എന്ത് പറയുന്നുവെന്ന് അറിയാനുള്ള ആകാംക്ഷയില്‍ എല്ലാ പത്രങ്ങളുടെയും മുഖപ്രസംഗങ്ങള്‍ പരിശോധിക്കുകയുണ്ടായി. ദേശാഭിമാനി, ജനയുഗം, മാധ്യമം എന്നീ പത്രങ്ങളല്ലാതെ മറ്റാരും പ്രതികരിച്ചു കണ്ടില്ല.
അതങ്ങിനെയാണ്, പത്ര മുത്തശ്ശിമാര്‍ക്ക് കേരളീയരുടെ അഭിമാനം ഒരു പ്രശ്നമേ അല്ലല്ലോ.
Post Your Comments