ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഇന്ത്യയുടെ സ്ഥാനം 66 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 78-ാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഗ്ലോബല്‍ പാസ്പോര്‍ട്ട് ഇന്‍ഡക്സിന്റെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് സിംഗപ്പൂരിന് തൊട്ട് പിന്നില്‍ നില്‍ക്കുന്നത്. ലോകത്ത് വിസയില്ലാതെ പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ച് എത്ര രാജ്യങ്ങളില്‍ യാത്ര ചെയ്യാം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാര രംഗത്തും ടൂറിസം മേഖലയിലും നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ളതാണ് പാസ്പോര്‍ട്ട് ഇന്‍ഡക്സ്.
അഫ്ഗാനിസ്ഥാനാണ് ഈ പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്.
Post Your Comments