
മോസ്കോ: സര്‍ക്കസ് കാണുന്നതിനിടയില്‍ നാല് വയസ്സുകാരിക്ക് നേരെ സിംഹത്തിന്റെ ആക്രമണം. ഉസ്പെന്സ്കോയെ എന്ന ഗ്രാമത്തില്‍ നടന്ന സര്‍ക്കസ് ഷോയ്ക്കിടെയാണ് സംഭവം. സര്‍ക്കസ് നടക്കുന്നതിനിടയില്‍ സിംഹം കാണികള്‍ക്കിടയിലേക്ക് പാഞ്ഞു കയറി ആക്രമിക്കുകയായിരുന്നു.
സുരക്ഷാ വലയം ഉണ്ടായിരുന്നെങ്കിലും ഷോ അവസാനിക്കവെ സിഹം കുട്ടിയെ കൈകളുപയോഗിച്ച് വലിച്ച് റിങ്ങിലേക്കിടാന്‍ ശ്രമിക്കുകയായിരുന്നു. സിംഹത്തിനൊപ്പം പെര്‍ഫോമേഴ്സ് ഉണ്ടായിരുന്നെങ്കിലും പെടുന്നനെ കാണികള്‍ക്കിടയിലേക്ക് ഓടിക്കയറിയ സിംഹത്തെ നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Post Your Comments