കൊല്‍ക്കത്ത: എയര്‍ട്രാഫിക് കണ്‍ട്രോളിന്റെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടല്‍മൂലം ഇന്ത്യ-ബംഗ്ലാദേശ് വ്യോമാതിര്‍ത്തിയിൽ വൻ വിമാനദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ചെന്നൈയില്‍നിന്ന് ഗുവഹാട്ടിയിലേക്ക് പോയ ഇൻഡിഗോ വിമാനവും, അവിടെനിന്ന് കൊല്‍ക്കത്തയിലേക്ക് പറന്ന വിമാനവുമാണ് വ്യോമപാതയില്‍ നേര്‍ക്കുനേര്‍ വന്നത്.
ഗുവഹാട്ടി വിമാനം 35000 അടി ഉയരത്തിലും കൊല്‍ക്കത്ത വിമാനം 36000 അടി ഉയരത്തിലുമാണ് സഞ്ചരിച്ചിരുന്നത്. ബംഗ്ലാദേശ് എയര്‍ട്രാഫിക് കണ്‍ട്രോളില്‍നിന്ന് കൊല്‍ക്കത്ത വിമാനത്തിന് താഴ്ന്നുപറക്കാന്‍ നിര്‍ദേശം ലഭിച്ചത്തോടെ ഇരുവിമാനങ്ങളും നേർക്ക് നേർ വരികയായിരുന്നു. എന്നാല്‍ അപകടം മനസിലായ കൊല്‍ക്കത്ത എയര്‍ട്രാഫിക് കണ്ട്രോള് ഗുവഹാട്ടി വിമാനത്തിന് വ്യക്തമായ നിര്‍ദേശം നല്‍കുകയും പൈലറ്റ് വിമാനം വലത്തോട്ട് മാറ്റി താഴ്ന്നു പറക്കുകയുമായിരുന്നു.
Post Your Comments