വിഴിഞ്ഞം: കാണാതായ അഞ്ചു വയസുകാരന് വേണ്ടി വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തിയത് മണിക്കൂറുകളോളം. ഒടുവിൽ കുഞ്ഞിനെ കണ്ടെത്തിയത് അയൽക്കാരന്റെ കിടപ്പുമുറിയില്‍മുൻ നിന്ന്
കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയല്‍വാസി തന്റെ വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മുക്കോല സ്വദേശി പീരു മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ കാണാതായതോടെ നാട്ടുകാർ സമീപത്തെ വീടുകളും കിണറുകളുമെല്ലാം അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് പീരു മുഹമ്മദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി വീട് പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ കിടക്കുന്ന കുട്ടിയെ കണ്ടത്. കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും പീരു മുഹമ്മദിന്റെ വീട്ടില്‍ എത്തി രണ്ട് പ്രാവശ്യം കുട്ടിയെ അന്വേഷിച്ചിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. പിന്നീട് കുട്ടി താഴെക്ക് പോകുന്നത് കണ്ടെന്ന് പറഞ്ഞ് നാട്ടുകാരെ വഴിതെറ്റിക്കാന്‍ ശ്രമിച്ചു.
നാട് മുഴുവന്‍ കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് തനിയെ താമസിക്കുന്ന മുഹമ്മദ് പീരു ആരോടോ മിണ്ടാതിരിക്കാന്‍ പറയുന്നത് ചിലര്‍ ശ്രദ്ധിക്കുന്നത്. ഇതോടെയാണ് ഒറ്റക്ക് താമസിക്കുന്ന ഇയാളുടെ വീട് പരിശോധിക്കുന്നത്. പരസ്പര വിരുദ്ധമായി സംസാരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പീരു മുഹമ്മദിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.
Post Your Comments