തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയെ, അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ പി.സി.ജോർജ് എംഎൽഎയിൽ നിന്നും വിശദീകരണം തേടാൻ നിയമസഭ എത്തിക്സ് കമ്മിറ്റി. സംഭവത്തിൽ അടുത്ത എത്തിക്സ് കമ്മിറ്റി യോഗത്തിലേക്ക് പി.സി. ജോർജിനെ വിളിച്ചു വരുത്തി വിശദീകരണം തേടാനാണ് തീരുമാനം. തനിക്കെതിരായ പരാതി പരിഗണിക്കുന്നതിനാൽ, എത്തിക്സ് കമ്മിറ്റി അംഗം കൂടിയായ പി.സി.ജോർജ് ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തില്ല. അടുത്തമാസം 13 നാണ് ഇനി എത്തിക്സ് കമ്മിറ്റി യോഗം ചേരുക.
Post Your Comments