Latest NewsIndia

ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ല; എട്ടാംക്ലാസുകാരിയുടെ തല വെട്ടിയെടുത്ത് കൊലപ്പെടുത്തി

ലൈംഗിക ബന്ധത്തിന് വഴങ്ങാന്‍ ദിനേശ് 14 വയസ് മാത്രം പ്രായമുളള തന്റെ മകളെ നിര്‍ബന്ധിച്ചിരുന്നതായി

ലൈംഗിക ബന്ധത്തിന് തയ്യാറാകാതിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാജലക്ഷ്മി എന്ന പെണ്‍കുട്ടി സ്വന്തം അമ്മയ്ക്ക് മുന്നില്‍ വെച്ചാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഒക്ടോബര്‍ 22 വൈകുന്നേരം അഞ്ച് മണിയോടെയാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തില്‍ മാത്തൂര്‍ തളവായ്പെട്ടി സ്വദേശി ദിനേശ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാമിവേലിന്റെ മകള്‍ രാജലക്ഷ്മിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.

അമ്മ ചിന്നപ്പൊണ്ണും രാജലക്ഷ്മിയും കൂടി വീടിന് മുന്നില്‍ ഇരിക്കുമ്ബോള്‍ പാടത്ത് നിന്നും ജോലി കഴിഞ്ഞ് കയറി വന്ന ദിനേശ് അക്രമാസക്തനാവുകയായിരുന്നു. ചിന്നപ്പൊണ്ണിനെ മര്‍ദ്ദിച്ചശേഷം കൈയ്യില്‍ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച്‌ രാജലക്ഷ്മിയുടെ തല വെട്ടിമാറ്റുകയായിരുന്നു. ആളുകള്‍ ഓടികൂടിയപ്പോള്‍ കുട്ടിയുടെ തല വഴിയിലേക്ക് എറിഞ്ഞ് ദിനേശ് സ്ഥലംവിട്ടു. സേലം പോലീസ് പിന്നീട് ദിനേശിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പോലീസ് പറഞ്ഞു. ദലിത് വിഭാഗത്തില്‍പ്പെടുന്ന രാജലക്ഷ്മിയുടെ മാതാപിതാക്കള്‍ പുഷ്പ വ്യാപാരികളാണ്.

പലപ്പോഴും തനിക്ക് വഴങ്ങാന്‍ ദിനേശ് 14 വയസ് മാത്രം പ്രായമുളള തന്റെ മകളെ നിര്‍ബന്ധിച്ചിരുന്നതായി ചിന്നപ്പൊണ്ണ് പറയുന്നു. കൊലപാതകത്തിനു രണ്ട് ദിവസം മുന്‍പ് ദിനേശിന്റെ ഭാര്യ ശാരദയെ തിരഞ്ഞ് വീട്ടില്‍ ചെന്ന രാജലക്ഷ്മിയെ അപമാനിച്ചിരുന്നതായി അമ്മ ചിന്നപ്പൊണ്ണ് പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി അസ്വാഭാവികമായാണ് ദിനേശ് കുമാര്‍ പെരുമാറിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button