KeralaLatest News

മദ്യപിച്ചെത്തിയ പിതാവ് കുട്ടികളെ മണ്ണയൊഴിച്ച് കത്തിച്ചു; ഇളയമകന്‍ വെന്തുമരിച്ചു

സ്ഥിരം മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാൾ ഭാര്യയെയും മക്കളെയും ഉപദ്രവിച്ചിരുന്നു

തലഗട്ടപുര: പിതാവ് മദ്യലഹരിയിൽ സ്വന്തം മക്കളെ മണ്ണയൊഴിച്ച് കത്തിച്ചു. ആക്രമണത്തില്‍ ഇളയമകന്‍ വെന്തുമരിച്ചു. പൊള്ളലേറ്റ മൂത്ത മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. തലഗട്ടപുര അഞ്ജനനഗറില്‍ താമസിക്കുന്ന ശ്രീനിവാസ മൂര്‍ത്തി (38) ആണ് മക്കളെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചത്. ഇളയമകന്‍ രണ്ടുവയസ്സുകാരന്‍ പ്രീതം സായിയാണ് മരിച്ചത്. മൂത്തമകന്‍ ചേതന്‍ സായ് (അഞ്ച്) വിക്ടോറിയ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പ്രതി കടുത്ത മദ്യപാനിയാണ്. സ്ഥിരം മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാൾ ഭാര്യയെയും മക്കളെയും ഉപദ്രവിച്ചിരുന്നു. വഴക്കിനിടെ ഉറങ്ങുകയായിരുന്ന ചേതനും പ്രീതവും ഒച്ചകേട്ട് ഉണര്‍ന്നപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് ശ്രീനിവാസ മൂര്‍ത്തി ഇരുവരുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button