USALatest News

കൊക്കയിലെ കാറിനുള്ളിൽ അമ്പത്തിമൂന്നുകാരി; രക്ഷിക്കാനാളില്ലാതെ കഴിഞ്ഞത് ആറ് ദിവസം

റോഡില്‍ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ കാര്‍ മരത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു

വാഷിംഗ്ടണ്‍: അമേരിക്കയിലെ അരിസോണയിൽ കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടർന്ന് ആരുമറിയാതെ അമ്പത്തിമൂന്നുകാരി കൊക്കയിൽ കിടന്നത് ആറ് ദിവസം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ഒക്ടോബര്‍ 12ന് ആണ് റോഡില്‍ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ കാര്‍ മരത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് ഒക്ടോബര്‍ 18ന് ഹൈവേ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയവരാണ് അപകടം നടന്നത് ശ്രദ്ധിക്കുകയും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തത്.

പിന്നീട് കാര്‍ മരത്തില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയെങ്കിലും കാറിനുള്ളിൽ ആരെയും കണ്ടെത്താൻ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ സമീപത്ത് മനുഷ്യന്‍റെ കാല്‍പ്പാടുകള്‍ കണ്ട് പിന്തുടര്‍ന്ന് ചെന്നപ്പോഴാണ് 500 അടി അകലെ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ അപകടത്തിൽപെട്ട സ്ത്രീയെ കണ്ടെത്തിയത്. പിന്നീട് ഹെലികോപ്റ്ററെത്തി സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. ഇതേ തുടർന്നാണ് ദിവസങ്ങളോളം താൻ വാഹനത്തിന് ഉള്ളിലായിരുന്നു എന്നും ഒടുവിൽ ഒരുപാടു നേരത്തെ പരിശ്രമത്തിനു ശേഷം പുറത്തേക്ക് ഇറങ്ങിയ താന്‍ ശരീരം തളര്‍ന്ന് വീണുപോയെന്നും സ്ത്രീ വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button