അഹമ്മദാബാദ്: 143-ാം ജന്മവാർഷിക ദിനത്തിൽ ഭാരതത്തിന്‍റെ ഉരുക്ക് മനുഷ്യന് രാഷ്‍ട്രത്തിന്‍റെ പ്രണാമം. ഇന്ത്യയുടെ ഭൂപടം ഇന്നത്തെ രീതിയിലാകാന്‍ കാരണം സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 1947ന്റെ ആദ്യ പാതി ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായക നാളുകളായിരുന്നു. കോളനി ഭരണത്തിന്റെ അന്ത്യവും ഇന്ത്യാ വിഭജനവും ഉണ്ടാവുമെന്ന് ഉറപ്പായിരുന്നെങ്കിലും ഒന്നോ അതിലധികമോ വിഭജനങ്ങള്‍ നടക്കുമെന്ന അനിശ്ചിതത്വം നിലനിന്നു.
ഈ ഘട്ടത്തിലാണ് 1947 മധ്യത്തോടെ സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്മെന്റ് നിലവില്‍ വന്നത്. വലുപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഭൂപ്രകൃതി കൊണ്ടും വ്യത്യസ്തമായി നിലകൊണ്ട്, 550 നാട്ടുരാജ്യങ്ങളുമായുള്ള ബന്ധം എങ്ങനെയാകണം എന്നതായിരുന്നു ഈ വകുപ്പ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. ഇതു താങ്കള്‍ക്കേ പരിഹരിക്കാന്‍ സാധിക്കൂ എന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിനോട് മഹാത്മാഗാന്ധി നേരിട്ടു പറഞ്ഞു.കുലീനമായ ശൈലിയില്‍ സൂക്ഷ്‌മതയോടും ദൃഢതയോടും ഭരണപാടവത്തോടുംകൂടി അദ്ദേഹം മുന്നോട്ടു നീങ്ങി.
കുറഞ്ഞ സമയം കൊണ്ടു ചെയ്‌തു തീര്‍ക്കാനുള്ളത് ഏറെ കാര്യങ്ങളായിരുന്നു. പക്ഷേ, ചെയ്യുന്നത് ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നില്ല, നിശ്ചയദാര്‍ഢ്യത്തിന്റെ ഉരുക്കുമനുഷ്യനായിരുന്നു. നാട്ടുരാജ്യങ്ങള്‍ ഓരോന്നിനോടായി ചര്‍ച്ച നടത്തി, അവയൊക്കെ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായിത്തീരുന്നു എന്ന് അദ്ദേഹവും ഒപ്പമുള്ളവരും ഉറപ്പു വരുത്തി.സ്വാതന്ത്ര്യം ലഭിച്ച ഉടന്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്നു വിരമിക്കാന്‍ താല്‍പര്യപ്പെട്ട വി.പി. മേനോനോട് ഇതു വിശ്രമിക്കാനോ വിരമിക്കാനോ ഉള്ള സമയമല്ലെന്നു സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഉപദേശിച്ചു.
വി.പി. മേനോനെ സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്മെന്റിന്റെ സെക്രട്ടറിയാക്കി. രാഷ്ട്രസേവനത്തിനായുള്ള ഭരണപരമായ ചട്ടക്കൂടൊരുക്കിയത് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നു – പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. നർമ്മദാ തീരത്ത് പണികഴിപ്പിച്ച സർദാർ വലഭഭായ് പട്ടേലിന്‍റെ കൂറ്റൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും. ലോകത്തെ ഏറ്റവും വലിയ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി.
182 അടിയാണ് പട്ടേല്‍ പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഒക്ടോബര്‍ 31 നാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തില്‍ ഒന്നാമതാകാനൊരുങ്ങുന്നത്. 2389 കോടിയാണ് പ്രതിമാ നിര്‍മ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ ഉള്ളത്.
അനവധി നാട്ടുരാജ്യങ്ങളായി വിഘടിച്ചു നിന്ന സ്വാതന്ത്രാനന്തര ഭാരതത്തെ അസാമന്യ ഇച്ഛാ ശക്തിയും നേതൃപാടവും കൊണ്ട് കോർത്തിണക്കി രാജ്യത്തിന്‍റെ ഐക്യം ഊട്ടി ഉറപ്പിക്കാനായ് അഹോരാത്രം പ്രയത്നിച്ച ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍ സർദാർ വല്ലഭഭായ് പട്ടേലിനെ ഭാരതം ആദരിക്കുകയാണ്. അദ്ദേഹം അർഹിക്കുന്ന പരിഗണന നൽകി തന്നെ. പ്രധാനന മന്ത്രി നരേന്ദ്രമോദി മുന്‍കൈയ്യെടുത്താണ് വല്ലഭഭായ് പട്ടേലിന്‍റെ സമരണയ്ക്കായ് 182 മീറ്റർ ഉയരമുള്ള ഐക്യപ്രതിമ നിർമ്മിച്ചത്.
അമേരിക്കയുടെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടിയാണ് ഇതിന്‍റെ ഉയരം അതുകൊണ്ട് തന്നെ ഇനി ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ് ഇത് മാറും. ഭാരതത്തിന്‍റെ വിവിധ ഗ്രാമങ്ങളിൽ നിന്നായ് ഒരു കിലോ ഗ്രാം വീതം ശേഖരിച്ച മണ്ണ് ഐക്യ പ്രതിമയുടെ ചുവട്ടിൽ നിറച്ചതിലൂടെ ഉദ്ദേശിക്കുന്നത് രാജ്യത്തിന്‍റെ ഐക്യം എക്കാലവും നിലനിർത്തുക എന്നതാണ്. രാജ്യത്തിന് സമർപ്പിക്കുന്ന പട്ടേലിന്‍റെ സ്റ്റ്യാച്ചു ഓഫ് യൂണിറ്റി അഹമ്മദാബാദിന്‍റെ വിനോദ സഞ്ചാര മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments