Latest NewsIndia

മോദി സര്‍ക്കാരിന് കരുത്തായി ലോക ബാങ്കിന്റെ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് കരുത്തായി ലോക ബാങ്കിന്റെ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം. ബിസിനസ് എളുപ്പത്തില്‍ നടത്താന്‍ സൗകര്യപ്രദമായ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് മുന്നേറ്റം. പോയ വര്‍ഷത്തേക്കാള്‍ 23 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ 77-ാം റാങ്കിലെത്തിയത്. കഴിഞ്ഞ വര്‍ഷം 30 സ്ഥാനങ്ങള്‍ കുതിച്ച് ഇന്ത്യ 100-ാമത് എത്തിയിരുന്നു. ഒരു രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിനും നടത്തുന്നതിനുമായുള്ള പത്ത് ഘടകങ്ങളില്‍ ആറിലും ഇന്ത്യ മികവ് പുലര്‍ത്തിയതായാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്.

ആകെ 190 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെയപ്പോള്‍ ഇന്ത്യ 142-ാം സ്ഥാനത്തായിരുന്നു. 2015-ല്‍ 130 ലേക്കെത്തി. 2017-ല്‍ 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 130-ല്‍ നിന്ന് 100 ലേക്കെത്തി. ഈ വര്‍ഷം വീണ്ടും 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 77-ലെത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button