Latest NewsIndia

എലൈറ്റ് കമാന്‍ഡോ ഫോഴ്‌സ് കോബ്രയുടെ ആദ്യ വനിതാ ഓഫീസര്‍ ഉഷാകിരണിന് വോഗ് വിമണ്‍ഓഫ് ദി ഇയര്‍ യുവ ജേതാവിനുള്ള പുരസ്‌കാരം

വോഗ് വിമണ്‍ ഓഫ് ദി ഇയര്‍ 2018ലെ യുവ ജേതാവിനുള്ള പുരസ്‌ക്കാരത്തിന് അര്‍ഹയായി ഉഷാ കിരണ്‍ . എലൈറ്റ് കമാന്റോ ഫോഴ്‌സ് കോബ്ര യൂണിറ്റിലെ ആദ്യ വനിതാ ഓഫിസര്‍ ആണ് 28 വയസ്സുള്ള ഉഷാ കിരണ്‍ .സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്ററായ ഉഷാകിരണിന് നിയമനം കിട്ടിയത് മാവോയിസ്റ്റ് സ്വാധീന മേഖലയായ ബസ്തറില്‍ ആണ് .

Image result for crpf usha kiran

‘ഉഷാ കിരണിന് മാത്രമുള്ള അവാര്‍ഡല്ല ഇത്, രാജ്യത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിന് രക്തം ചിന്തിയരക്തസാക്ഷിത്വം വഹിച്ച ഓരോ സൈനികനുമുള്ള അവാര്‍ഡാണിത്’ മറുപടി പ്രസംഗത്തില്‍ ഉഷാ കിരണ്‍ വ്യക്തമാക്കി.ജാന്‍വി കപൂര്‍ ഇഷാന്‍ ഘത്തര്‍ എന്നിവര്‍ ഉഷാ കിരണിന് അവാര്‍ഡ് സമ്മാനിച്ചു.

Image result for crpf usha kiran

സൈനിക യൂണിഫോമിന്റെ പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനായി പുരസ്‌കാരം നല്‍കിയ വോഗ് ഇന്ത്യയോടും നന്ദി പറയുന്നുവന്നു ഉഷാ കിരൺ വ്യക്തമാക്കി .

shortlink

Post Your Comments


Back to top button