Latest NewsKerala

മത പഠന വേഷത്തിൽ ബൈക്കിൽ കറങ്ങി സ്ത്രീകളെ നിരീക്ഷിക്കും; ശേഷം മോഷണം: യുവാവ് അറസ്റ്റിൽ

മലപ്പുറം: മാലമോഷണം ഹോബിയാക്കിയ യുവാവ് പിടിയിൽ. ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ മാലമോഷണം നടത്തിയ മത പഠന വിദ്യാര്‍ഥിതിരൂര്‍ നരിപറമ്പ് സ്വദേശി സ്വാലിഹാണ് പിടിയിലായത്. മോഷണ വസ്തുക്കള്‍ വളാഞ്ചേരിയിലെ ജ്വല്ലറികളില്‍ വിൽക്കുകയായിരുന്നു.

ബുദ്ധിപരമായി ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ സ്വാലിഹ് മതപഠന വേഷത്തിലാണ് മോഷണം നടത്തിയിരുന്നത്. ജ്വല്ലറികളിലും മതപഠന വേഷത്തിലെത്തി മോഷണം നടത്തി. ആറുമാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്.

മത പഠന വേഷത്തിൽ ലക്ഷ്യം വെച്ചവരെ പിന്തുടർന്ന് ശക്തിയായ ഒറ്റ വലിക്ക് മാല കൈക്കലാക്കി കടന്ന കളയുന്നതാണ്ര രീതി . മതപഠന വസ്ത്രം ധരിച്ച്‌ ബൈക്കിലിറങ്ങി നടക്കുന്നതിനാൽ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. വിവിധ പൊലീസ് സ്റ്റേഷനകളില്‍ ഏഴ് കേസുകളാണ് ഈ മത പഠന വിദ്യാർഥിയുടെ പേരിലായുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button