Latest NewsIndia

കുറഞ്ഞ നിരക്കില്‍ ഇഷ്ടമുള്ള ചാനലുകള്‍ കാണാം: സ്റ്റാറിന്റെ അപ്പീല്‍ തള്ളി സുപ്രീംകോടതി

ട്രായ് അഥവാ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് എതിരെ സ്റ്റാര്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. അതോടെ ഇനി കേബിള്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെലിവിഷനില്‍ ഇഷ്ടമുള്ള ചാനല്‍ കാണാനുള്ള സൗകര്യമാണ് കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്.

2016 ഒക്ടോബറില്‍ ട്രായ് പുതിയ നിയന്ത്രണങ്ങളുടെ കരട് പുറത്തിറക്കിയിരുന്നു. ഇതില്‍ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുക്കുകയും അതിനു മാത്രം പണം നല്‍കുകയും മതിയെന്ന സംവിധാനമാണ് ട്രായ് കൊണ്ടു നിര്‍ദേശിച്ചിരുന്നത്. മദ്രാസ് ഹൈക്കോടതി ട്രായ് തയ്യാറാക്കിയ നിബന്ധനകള്‍ ശരിവെക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ സ്റ്റാര്‍ ഇന്ത്യ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുകയായിരുന്നു. ചാനലുകളുടെ നിരക്ക് നിശ്ചയിക്കാനും മറ്റ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും ട്രായിക്ക് അധികാരമില്ലെന്നായിരുന്നു സ്റ്റാറിന്റെ വാദം. ഇതാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.

ഹര്‍ജി കോടതി തള്ളിയതിനാല്‍ ഡിസംബര്‍ അവസാനത്തോടെ ട്രായിയുടെ പുതിയ നിയന്ത്രണങ്ങള്‍ക്കനുസൃതമായി ടെലിവിഷന്‍ സംപ്രേഷണം മാറുമെന്നാണ് പ്രതീക്ഷ. കോടതി വിധി കൂടി വന്നതോടെ 100 ചാനലുകള്‍ക്ക് ഉപഭോക്താവ് നല്‍കേണ്ടത് വെറും 130 രൂപയും നികുതിയും മാത്രമായി മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button