സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയ്ക്ക് സമീപം സ്ഥാപിച്ച നെയിം ബോര്‍ഡില്‍ തര്‍ജ്ജിമ പിശക്. ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’ എന്ന വാക്യം തമിഴിലേക്ക് തര്‍ജ്ജിമ ചെയ്തപ്പോള്‍ ഉണ്ടായ പിശകാണിത്.
‘ഒട്ട്രുമയ്കാന സിലൈ’ (ஒற்றுமைக்கானசிலை) എന്നാണ് ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’യുടെ തമിഴിലെ കൃത്യമായ പരിഭാഷ. എന്നാല്‍, കൃത്യമായ അര്‍ഥം പോലുമില്ലാത്ത ‘സ്റ്റേറ്റുക്ക് ഒപ്പി യൂണിറ്റി’ (ஸ்டேட்டுக்கே ஓப்பியூனிட்டி) എന്ന തെറ്റായ പരിഭാഷയാണ് ബോര്‍ഡില്‍ കാണിച്ചിരിക്കുന്നത്.
ഹിന്ദി, ഗുജറാത്തി, ഫ്രഞ്ച് തുടങ്ങി 10 ഭാഷകളിലെ പരിഭാഷയാണ് ബോര്‍ഡിലുള്ളത്. ഇതില്‍ തമിഴ് മാത്രമാണ് തെക്കേ ഇന്ത്യന്‍ ഭാഷയായി ബോര്‍ഡിലുള്ളത്. 182 അടി ഉയരമുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റി ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. നര്‍മദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments